തേനി : കുളുക്കുമലയ്ക്കു സമീപം കൊരങ്ങണിയിൽ കാട്ടുതീയിലകപ്പെട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോയമ്പത്തൂർ സ്വദേശി ദിവ്യ വിശ്വനാഥനാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.
ഇതിനിടെ ദുരന്തം സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു. ദുരന്തനിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അതുല്യാ മിശ്രയാണ് അന്വേഷണം നടത്തുന്നത്.
ചെന്നൈ, ഈറോഡ് സ്വദേശികളായ 36 പേരാണ് രണ്ടു സംഘങ്ങളായി കേരള – തമിഴ്നാട് അതിർത്തി മലയോര മേഖലയായ കുളുക്കുമലയിലേക്ക് ശനിയാഴ്ച ട്രെക്കിംഗിനായി എത്തിയത്.