കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങിനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ഭയാനകമായ അന്തരീക്ഷം ഉണ്ടാക്കിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമല്ലെന്ന് എങ്ങനെ പറയാനാകുമെന്നും, പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുള്ളതായും കോടതി നിരീക്ഷിച്ചു.