കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലു ദിവസം വൈകിയത് എന്തു കൊണ്ടെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അവധി ദിവസങ്ങളായതാണ് വൈകാന്‍ കാരണമെന്നും ഉത്തരവ് വായിച്ച് മനസ്സിലാക്കാന്‍ വൈകിയതാണ് നടപടി വൈകാന്‍ കാരണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അവധി ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അതേസമയം കേസെടുത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.