അഗര്‍ത്തല: സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബ ബര്‍മനാണ് ഇവിടെ വിജയിച്ചത്. 26510 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജിഷ്ണു ദേബ ബര്മന് വിജയം നേടിയത്. പ്രചരണത്തിനിടെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ രമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. പരാജയ ഭീതിയെ തുടര്‍ന്ന് സി പി എം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതോടെ പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് നഷ്ടമായി.