ബിജെപി സ്ഥാനാര്‍ത്ഥി വി.മുരളീധരന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന് രാജ്യസഭയിലേക്ക് പത്രിക നല്‍കിയിരുന്നത്. ഇവിടെ നിന്നും പത്രിക സമര്‍പ്പിച്ചിരുന്ന ബിജെപിയുടെ വിജയ് രഹത്കര്‍ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മുരളീധരന്റെ രാജ്യസഭ പ്രവേശനം ഉറപ്പായത്. മഹാരാഷ്ടയില്‍ നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും ഇതോടെ തിരഞ്ഞെടുക്കപ്പെടും.