ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. ബോര്‍ഡ് അംഗങ്ങള്‍ ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണവുമായി രംഗത്തെത്തി. പരീക്ഷ നടക്കുന്നതിനിടയില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനാണ് സിബിഎസ്ഇ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. അത്രയധികം സുരക്ഷാ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ചോദ്യപ്പേപ്പര്‍ ചോരുന്നത് അസാദ്ധ്യമാണെന്നും ഇവര്‍ പറഞ്ഞു.