കണ്ണൂർ : കീഴാറ്റൂരിൽ വയൽക്കിളി പ്രവർത്തകരുടേ സമരപ്പന്തൽ കത്തിച്ച സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
വയൽകിളി പ്രവർത്തകരുടെ പരാതിയിൽ 12 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വയൽക്കിളി പ്രവർത്തകരുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചത്. കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്തവർക്കെതിരേയാണ് സിപിഎം നീക്കമുണ്ടായത്.
തങ്ങൾ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയപാത നിർമിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയൽക്കിളി പ്രവർത്തകർ സമരം നടത്തിയത്
പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.പൊലീസുകാർക്കൊപ്പമെത്തിയ സി പി എം പ്രവർത്തകരാണ് സമരപന്തൽ അടിച്ചു തകർത്ത ശേഷം തീയിട്ട് നശിപ്പിച്ചത്.