ശ്രീനഗർ : കശ്മീരിലെ ബിജെപി നേതാവ് അൻവർ ഖാനെതിരെ ഭീകരാക്രമണം. അക്രമണത്തിൽ നിന്നും ഖാനെ രക്ഷപ്പെടുത്തവെ സുരക്ഷാ ഭടന് വെടിയേറ്റു.
പുല്‍വാമയിലെ ഖാന്മോഹിലെ ബല്‍ഹാമ ഗ്രാമത്തിലാണ് സംഭവം.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം നടക്കുകയായിരുന്ന ഖാനെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
ഖാനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്.അക്രമത്തിനു ശേഷം ഭീകരർ ഓടി രക്ഷപെട്ടു.
പുല്‍വാമയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് പരിശോധന ശക്തമാക്കി
സൈനികർ,സി ആർ പി എഫ്,എസ് ഒ ജി എന്നിവരടങ്ങുന്ന സംഘവും,ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.