കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, മൂന്നാം പ്രതി മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബഞ്ച് പരിഗണിക്കുന്നത്.
സിംഗിള്‍ ബഞ്ച് വിധി അപക്വമാണെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വിധി എന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം. കേസെടുത്ത സാഹചര്യത്തില്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്നാണ് കര്‍ദിനാളിനെ എതിര്‍ക്കുന്നവരുടെ വാദം. കേസിലെ മറ്റൊരു പ്രതി ഫാദര്‍ ജോഷി പുതുവ നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അതേസമയം പരാതിക്കാരന് ആയ ഷൈന്‍ വര്‍ഗീസിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയേക്കും.