പടിഞ്ഞാറന്‍ ഇറാഖില്‍ ഏഴു പേരുമായി പോയ യുഎസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. എച്ച് എച്ച്60-പാവ് ഹൊക് എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സിറിയന്‍ അതിര്‍ത്തിയിലെ അല്‍ ക്വയിമിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ മരണം സംഭവിച്ചിട്ടുണ്ടെങ്കിലും എത്ര പേരാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ബ്ലാക് ഹൊക് ഹെലികോപ്റ്ററിന്റെ നവീകരിച്ച വെര്ഷന് ആയിരുന്നു എച്ച്എച്ച്-60. സ്പെഷ്യല്‍ ഓപ്പറേഷനുകള്‍ക്കു വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇത് തകര്‍ന്നതിനുള്ള കാരണം അറിവായിട്ടില്ല. ഐസിനെതിരെ പോരാടുന്നതിന്റെ ഭാഗമായി 5200 സൈനികരെയാണ് ഇറാഖില്‍ മാത്രം അമേരിക്ക വിന്യസിച്ചിരിക്കുന്നത്.