തിരുവനന്തപുരം: എന്‍ സി പിയില്‍ ആഭ്യന്തര പ്രശ്നങ്ങളില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. സംസ്ഥാന പ്രസിഡന്റിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കും. കേന്ദ്ര നേതാക്കളുടെ അസൗകര്യം മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ശശീന്ദ്രന് കോഴിക്കോട് പറഞ്ഞു.
കെ എസ് ആര് ടി സി പെന്ഷന് വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും പരിഗണിച്ചേ തീരുമാനമെടുക്കൂ എന്നും മന്ത്രി സൂചിപ്പിച്ചു.
ഞായറാഴ്ചയായിരുന്നു എന്‍സിപി സംസ്ഥാന ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം ഇടപെട്ട് ഇത് മാറ്റുകയായിരുന്നു.