കോഴിക്കോട്: കോഴിക്കോട് ഫറൂക്ക് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടികളെടുക്കുന്നതിന് എതിരെയാണ് പ്രതിഷേധം. തങ്ങളെ മര്‍ദ്ദിച്ച അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുക, കോളേജിലെ ഡിസിപ്ലിന്‍ കമ്മിറ്റി പിരിച്ച് വിടുക, തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. കോളേജ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.