കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളി പി കെ.കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ ശ്രമം. 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്ത് ജയില്‍ മോചിതനാക്കാനാണ് നീക്കം നടക്കുന്നത്.
ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ട കേസില്‍ ഗുഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തനെ 2014ലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രായാധിക്യമുള്ളയാളെന്ന ആനുകൂല്യം മുതലാക്കി പ്രതിയെ പുറത്തിറക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞനന്തനെ വൈദ്യ പരിശോധന നടത്തിയ ശേഷം ടി.പി ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളുടെയും ഭാര്യ കെ കെ രമയുടെയും മൊഴി കൊളവല്ലൂര്‍ എസ് ഐ രേഖപ്പെടുത്തി. പ്രതിക്ക് ശിക്ഷാ ഇളവ് ലഭിക്കണമെങ്കില്‍ ഇരയുടെ ബന്ധുക്കളുടെ അനുമതി കൂടി വേണമെന്നാണ് ചട്ടം. കണ്ണൂര്‍ എസ്.പിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുക.
നടപടി ഒരുതരത്തിലും അംഗീകരിക്കുകയില്ലെന്നും നിയമപരമായി തന്നെ നേരിടുമെന്നും കെകെ രമ പറഞ്ഞു.