ന്യൂഡല്‍ഹി: പി എന്‍ ബി തട്ടിപ്പില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി കേസില്‍ ഇടപെട്ടാല്‍ സമാന്തര അന്വഷണത്തിന് വഴിയൊരുക്കും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.