ന്യൂഡൽഹി : ഇന്ത്യ എന്നും ആണവ നിർവ്യാപനത്തിനൊപ്പമാണെന്നും അല്ലാതെ ചില അയൽക്കാരെ പോലെ നശിച്ച ബോംബുകളെയൊന്നും ഇഷ്ടപ്പെടാൻ ഇന്ത്യയെ കിട്ടില്ലെന്നും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ.
ഡൽഹിയിൽ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യ എന്നും ആണവ നിർവ്യാപനത്തെ കുറിച്ച് ഗൗരവമായി മാത്രമേ പ്രതികരിച്ചിട്ടുള്ളൂ.ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
പാകിസ്ഥാൻ ഇപ്പോഴും ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്.എന്നാൽ അത് തടയാനുള്ള കരുത്ത് ഇന്ന് ഇന്ത്യക്കുണ്ട്.ഇത്തരം കാര്യങ്ങൾ ഫലപ്രദമായി നേരിടാൻ കശ്മീർ ജനതക്കും,സർക്കാരിനുമൊപ്പം ഇന്ത്യൻ ജനതയും,സർക്കാരും എപ്പോഴും ഉണ്ടാകും.
ഇന്ത്യക്കെതിരെ നടത്തുന്ന ഓരോ അക്രമണങ്ങളും പാകിസ്ഥാൻ എത്രത്തോളം ഭീകര രാഷ്ട്രമാണെന്ന് ലോകരാജ്യങ്ങളോട് വിളിച്ചു പറയുകയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു