കൊല്ലം: ചാത്തന്നൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു. ചാത്തന്നൂർ സ്വദേശികളായ ഷിബു (40), ഭാര്യ സിജി (35), മകൻ ആദിത്യ (10) എന്നിവരാണ് മരിച്ചത്. ഇളയ മകൻ ആദിഷ് അദ്ഭുതകരമായി രക്ഷപെട്ടു.
ഉച്ചക്ക് 2.30ന് ദേശീയപാതയിലെ കൊല്ലം തിരുമുക്കിലായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്യവെ കാറിടിച്ച് റോഡിൽ വീണ മൂന്ന് പേരുടെയും ശരീരത്തുകൂടി കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു.