ദർഭംഗ :ബീഹാറിൽ ജംഗ്ഷനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരു നൽകിയതിനു വൃദ്ധനെ കഴുത്തുവെട്ടിക്കൊന്നു . ബീഹാറിലെ ദർഭംഗയിലാണു സംഭവം .എഴുപതു വയസ്സുകാരനായ രാമചന്ദ്രയാദവ് ആണ് കൊല്ലപ്പെട്ടത് .
ഒരു സംഘം അക്രമികൾ വടികളും വാളുകളുമായെത്തി ആക്രമിക്കുകയായിരുന്നെന്ന് മകൻ പറയുന്നു. കാര്യങ്ങൾ വിശദമാക്കാൻ ശ്രമിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വാളുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നെന്ന് മകൻ തേജ് നാരായൺ മാദ്ധ്യമങ്ങളോട് പറഞ്ഞു . യാദവിനെ രക്ഷിക്കാൻ ചെന്ന മറ്റൊരു മകനേയും അക്രമി സംഘം മർദ്ദിച്ചു.
ആർ.ജെ.ഡി പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് തേജ് നാരായൺ ആരോപിച്ചു. രണ്ടു വർഷം മുൻപ് മോദിയുടെ ചിത്രം ജംഗ്ഷനിൽ സ്ഥാപിച്ചതിന് മറ്റൊരു സഹോദരനെയും വധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.