കോഴിക്കോട് : പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നിയമലംഘനം നടന്നത് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്.
പാര്‍ക്കിലെ അനധികൃത നിര്‍മാണം പൊളിച്ചു മാറ്റണമെന്നും നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്തനിവാരണനിയമം അട്ടിമറിച്ച് നടത്തിയ അനധികൃത നിര്‍മാണത്തിനെതിരെ നടപടിയെടുക്കാത്തതില്‍ ജില്ലാകലക്ടര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല കലക്ടർക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ പരാതിയും നല്‍കിയിരുന്നു
ഇതേ തുടർന്ന് കഴിഞ്ഞമാസം മൂന്നിന് പുലര്‍ച്ചെ ജില്ലാകലക്ടര്‍ യു.വി.ജോസിന്റെ നേതൃത്വത്തില്‍ കക്കാടംപൊയിലില്‍ രഹസ്യപരിശോധന നടത്തി.
ഇതിലാണ് പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇവ പൊളിച്ചുമാറ്റമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നേരത്തെ അംഗീകരിച്ചു നല്കിയ പ്ലാനിൽ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
അനധികൃത നിര്‍മാണത്തിനു പുറമെ പാര്‍ക്കിനു സമീപമുള്ള അനധികൃത ഭൂമി വനഭൂമിയാണോ എന്നതില്‍ വ്യക്തത വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.