ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കുന്ന കാര്യം പരിഗണയിലില്ലെന്ന് കേന്ദ്ര സർക്കാർ.
സമീപ ഭാവിയിലൊന്നും 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കാൻ ആലോചനയില്ലെന്ന് ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി,മൈസൂർ, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുമെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.
500,2000 നോട്ടുകൾ തമ്മിൽ 10 മില്ലിമീറ്ററിന്റെ വ്യത്യാസമുണ്ടെന്നും,വളരെ വേഗത്തിൽ ഇവ തിരിച്ചറിയാനാകുമെന്നും മന്ത്രി സഭയിൽ പ്രസ്താവിച്ചു.