ചേർത്തല : വയൽകിളികളെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്ന് മന്ത്രി ജി സുധാകരൻ.ചേര്‍ത്തലയില്‍ പതിനൊന്നാംമൈല്‍-മുട്ടത്തിപ്പറമ്പ് റോഡ് ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടേ വിമര്‍ശനം.
വയൽകിളികളുടെ സമരപ്പന്തൽ തീ വച്ച് നശിപ്പിച്ച സി പി എമ്മിന്റെ നടപടി സാധൂകരിക്കും വിധത്തിലാണ് മന്ത്രിയുടെ പരാമർശം.
വികസന സമരങ്ങളിലൂടെ വെടിവയ്പ്പ് സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്.വയൽക്കിളികൾക്ക് പിന്നിലുള്ളത് വികസന വിരുദ്ധരാണെന്നതിൽ തർക്കമില്ല.
തുടക്കത്തില്‍ത്തന്നെ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്.കിളികളുടെ പ്രശ്നം വേറെയാണ്.ഇവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും സമൂഹ വിരുദ്ധരാണ്.
ശരിയായ വിമർശനങ്ങളെ മാത്രമേ സർക്കാർ അംഗീകരിക്കുകയുള്ളുവെന്നും സുധാകരൻ പറഞ്ഞു.