മുംബൈ: ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും സംഘടിപ്പിച്ചു നൽകുന്നയാളെ പിടികൂടി.
നവി മുംബൈയിലെ ഖര്ഘറില്നിന്നുള്ള നാല്‍പ്പത്തിയൊന്നുകാരനെ അറസ്റ്റ് ചെയ്തത് മഹാരാഷ്ട്ര എടിഎസാണ് .
ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നവി മുംബൈക്കു സമീപം ജൂയി ഗ്രാമത്തില്‍നിന്നു മാര്‍ച്ച് 13നു അഞ്ച് ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍നിന്ന് ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും കണ്ടെത്തിയിരുന്നു.
തുടര്‍ന്നു എടിഎസ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാറും പാന്‍ നമ്പറും സംഘടിപ്പിച്ചു നല്കുന്ന ആളെ പിടികൂടിയത്.