പാലക്കാട്: വേളാങ്കണ്ണിയിലുണ്ടായ അകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. വേളാങ്കണ്ണിയിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം കാരക്കലിലെ ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.