തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ മതപാഠ ശാല നോൺ വെജിറ്റേറിയൻ ഹോട്ടലായി ‘പരിഷ്കരിച്ച്‘ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി.
ദേവസ്വം ബോർഡ് ആസ്ഥാനത്തെ രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഭക്ഷണശാലയിലെ പ്രധാന വിഭവങ്ങൾ തന്നെ ബീഫും ചിക്കനുമൊക്കെയാണ്.
പുതിയ ബോർഡ് പ്രസിഡന്റ് വന്നതിനു ശേഷമാണ് മതപാഠ ശാല പൊളിച്ച് നോൺ വെജ് വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലാക്കി മാറ്റിയത്.
ഹൈന്ദവ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കും വിധമുള്ള ഈ പരിഷ്കാരങ്ങൾക്കെതിരെ ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.