തിരുവനന്തപുരം : ഫേസ്ബുക്കിൽ വീണ്ടും മണ്ടത്തരം വിളമ്പി പാലക്കാട് എം.പി എം.ബി രാജേഷ് . ഗോരഖ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബൂത്തിൽ ബിജെപിക്ക് നൂറിൽ താഴെ മാത്രമേ വോട്ടു കിട്ടിയുള്ളൂ എന്ന പച്ചക്കള്ളം ഫേസ്ബുക്കിലിട്ടാണ് എം.പി ട്രോളന്മാരുടെ ഇരയായത് . രാജമഹിഷമേ ഉളുപ്പില്ലേ പച്ചക്കള്ളം പറയാൻ എന്ന ചോദ്യവുമായി പോസ്റ്റിന്റെ ചുവട്ടിൽ കമന്റുകൾ തകർക്കുകയാണ് .
ഗോരഖ്പൂരില്‍ ബി.ജെ.പി.കോട്ട തകര്‍ത്ത പ്രവീണ്‍കുമാര്‍ നിഷാദ് സഭയില്‍ ഇന്ന് എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. സീറ്റ്…
Posted by MB Rajesh on Friday, March 16, 2018
ഗോരഖ്നാഥ് മഠമിരിക്കുന്ന ബൂത്തിൽ ബിജെപിക്ക് കിട്ടിയത് 43 വോട്ടും എസ്.പിക്ക് കിട്ടിയത് 1775 വോട്ടും എന്നായിരുന്നു എം.ബി രാജേഷിന്റെ അവകാശ വാദം . എന്നാൽ യോഗി ആദിത്യനാഥ് വോട്ടു ചെയ്ത 250-)0 നമ്പർ ബൂത്തിൽ ബിജെപി ആണ് മുന്നിൽ . 182 വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിയായ ഉപേന്ദ്ര ദത്ത് ശുക്ള നേടി . സമാജ്വാദി സ്ഥാനാർത്ഥിയായ പ്രവീൺ കുമാർ നിഷാദ് 95 വോട്ടുകൾ മാത്രമാണ് നേടിയത് .
ഗോരഖ് നാഥ് മഠം നിൽക്കുന്ന എല്ലാ ബൂത്തുകളിലും ബിജെപിക്ക് തന്നെയാണ് മുൻതൂക്കം. ഗോരഖ്നാഥ് കന്യാ ബേസിക്ക് സ്കൂളിലെ എല്ലാ ബൂത്തുകളിൽ നിന്നുമായി ബിജെപി 1771 വോട്ടുകൾ നേടിയപ്പോൾ എസ്.പി 379 വോട്ടുകളേ നേടിയുള്ളൂ. യഥാർത്ഥ വിവരങ്ങളുമായി നിമിഷങ്ങൾക്കുള്ളിൽ എം.ബി രാജേഷിനെ സോഷ്യൽ മീഡിയ പൊളിച്ചടുക്കി. പിന്നാലെ ട്രോളർമാരുമെത്തിയതോടെ രാജേഷ് വെട്ടിലായി .പോസ്റ്റ് ഡിലീറ്റ് ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയിലാണിപ്പോൾ പാലക്കാട് എം.പി
https://www.facebook.com/lonelywanderlust/posts/10211109783839185
https://www.facebook.com/photo.php?fbid=10211563388468177&set=a.1652363116810.2075546.1468981152&type=3&theater
ഇതാദ്യമായല്ല എം.ബി രാജേഷ് എം.പിക്ക് ഫേസ്ബുക്കിൽ എട്ടിന്റെ പണി കിട്ടുന്നത് . കേന്ദ്രസർക്കാരിനെതിരെ വ്യാജ അഴിമതി ആരോപണവുമായെത്തിയ രാജേഷിനെ കൃത്യമായ വിവരങ്ങളോടെയാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത് .
എം.ബി രാജേഷിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
പിന്നീട് സീ ന്യൂസിനെതിരെ വ്യാജ പേജിന്റെ പേരിൽ ആരോപണം ഉന്നയിച്ചതും പൊളിഞ്ഞു .
വീണ്ടും അമളി പിണഞ്ഞ് എം.ബി രാജേഷ്: രാജമഹിഷമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ
ത്രിപുര മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് പോളിറ്റ് ബ്യൂറോ അംഗമാണെന്ന കള്ളം പറഞ്ഞതിനും പരിഹാസമേറ്റു വാങ്ങിയിരുന്നു.