ശ്രീനഗർ : കശ്മീരിലെ പൂഞ്ചിൽ ജനവാസ കേന്ദ്രത്തിൽ ഉണ്ടായ പാക് ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു.മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.രണ്ട് പേർക്ക് പരിക്കേറ്റു.
പൂഞ്ചിലെ ബലാക്കോട് ഭാഗത്ത് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് നാട്ടുകാർ കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്.വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്
അതിര്‍ത്തിക്കപ്പുറത്തുനിന്നും കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.