ന്യൂഡൽഹി : ഏറെ ആരാധകരുള്ള നടിയാണ് കങ്കണ റണാവത്ത് . എന്നാൽ താൻ ഏറെ ആരാധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്ന് കങ്കണ.ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കങ്കണ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
മോദിയുടെ വ്യക്തിത്വമാണ് തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത്.മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് കൃത്യമായ മാതൃകാവ്യക്തിത്വങ്ങള്‍ വേണം.
അതായത് സാധാരണ മനുഷ്യര്‍ നേടുന്ന വിജയങ്ങളാണ് എന്നെപ്പോലുള്ള സാധാരണ വ്യക്തിത്വങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും കങ്കണ പറഞ്ഞു.
മതത്തിന്റെ പേരിൽ അറിയപ്പെടുന്നതിൽ ഉപരി ദേശീയവാദിയെന്നോ ഇന്ത്യക്കാരിയെന്നോ അറിയപ്പെടാനാണ് തനിക്കിഷ്ടമെന്നും കങ്കണ കൂട്ടിച്ചേർത്തു.