കൊച്ചി : യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത, അടിയന്തരാവസ്ഥയുടെ കഥ പറയുന്ന വിവാദ ഡോക്യുമെന്ററി 21 മന്ത്സ് ഓഫ് ഹെൽ പ്രദർശനത്തിനെത്തി . എറണാകുളം സംഗീത തിയറ്ററിൽ മാർച്ച് 24,25,26 തീയതികളിലാണ് പ്രദർശനം .മൂന്നു ദിവസവും രാവിലെ ഒൻപതരക്കാണ് പ്രദർശനം നടക്കുക .
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് ആദ്യം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു . അടിയന്തരാവസ്ഥയിൽ നടന്ന പീഡനമുറകൾ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ ഇതിനു തെളിവില്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട് .
പ്രശ്നമുള്ള ഭാഗം കട്ട് ചെയ്യാനുണ്ടെങ്കിൽ അത് പറയാൻ സംവിധായകനായ യദു വിജയകൃഷ്ണൻ അഭ്യർത്ഥിച്ചെങ്കിലും സെൻസർ ബോർഡ് സമ്മതിച്ചില്ല . തുടർന്ന് റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതിനു ശേഷമാണ് ഡോക്യുമെന്ററിക്ക് അനുമതി ലഭിച്ചത് .
എറൈസ് മീഡിയ നെറ്റ്വർക്കാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.
ഭയ കൗടില്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെപ്രിയപ്പെട്ടവരെ, എറൈസ് മീഡിയ നെറ്റ്വർക്കിനു വേണ്ടി യദുവിജയകൃഷ്ണൻ …
Posted by Arise Media Network on Tuesday, March 13, 2018