ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് മുൻ എംഎൽഎയും, കോൺഗ്രസ് നേതാവുമായ ശോഭനാ ജോർജ്. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അവർ അറിയിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി ശോഭനാ ജോർജും രംഗത്തുണ്ടായിരുന്നു.