കൊച്ചി: ബോണക്കാട് കറിച്ചട്ടി മലയിലേക്കുള്ള അനധികൃത പ്രവേശനംതടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കറിച്ചട്ടി മലയിലേക്ക് അനധികൃതമായി കടക്കുന്നതും കയ്യേറുന്നതും കുരിശു സ്ഥാപിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അനധികൃത പ്രവേശനം തടയുന്നതിന് വേണ്ട ശക്തമായ നടപടി എടുക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി.
ബോണക്കാട് കുരിശുമലയില്‍ അനധികൃതമായി പ്രവേശിച്ച് കുരിശ് സ്ഥാപിച്ച നടപടി ചോദ്യം ചെയ്ത് അവിടെ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് വനവാസി സമൂഹത്തെ പ്രതിനിധീകരിച്ച് സുകുമാരന്‍ കാണി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2017 ലെ ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ബോണക്കാട് കറിച്ചട്ടിമലയിലേക്ക് അനധികൃത കയ്യേറ്റം നടത്തുന്നത്. ബോണക്കാട് കുരിശുമല സമിതി എന്ന പേരില്‍ കറിച്ചട്ടി മലയിലേക്ക് തീര്‍ത്ഥാടകരെ സംഘടിതരായി എത്തിക്കുന്നു ഇത് തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കേസ് പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബെഞ്ച് മലയിലേക്കുള്ള അനധികൃത പ്രവേശനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. എല്ലാത്തരത്തിലുമുള്ള അനധികൃത പ്രവേശനവും തടയണമെന്നും കയ്യേറ്റവും കുരിശു സ്ഥാപിക്കലും തടയണമെന്നും കോടതി നിര്‍ദ്ദേശം നല്കി. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ സഭ അധികൃതരുടെ നേതൃത്വത്തില്‍ ബോണക്കാട് വനത്തില്‍ കുരിശുനാട്ടിയ സംഭവങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
നേരത്തെ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ ആരാധന നടത്തി വന്നിരുന്ന പ്രദേശം കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ച വാര്‍ത്ത പുറത്ത് കൊണ്ടു വന്നത് ജനം ടിവിയാണ്. ആദ്യം മരക്കുരിശ് സ്ഥാപിച്ച ശേഷമാണ് പിന്നീട് 20 അടിയിലേറെ ഉയരമുള്ള കോണ്‍ക്രീറ്റ് കുരിശ് അവിടെ സ്ഥാനം പിടിച്ചത്.