കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് വിവാദത്തിൽ ഇടപെടാനില്ലെന്ന് സിബിസിഐ പ്രസിഡന്റ് ഒസ്വാൾഡ് ഗ്രോഷ്യസ്. രാജ്യത്തെനിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കാനോന്‍ നിയമം അത് വ്യക്തമാക്കുന്നുണ്ടെന്നും ഗ്രോഷ്യസ് പറഞ്ഞു.
സഭാ സ്വത്തുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ സുതാര്യതയും അച്ചടക്കവും വേണമെന്ന് കർദിനാൽ ഓസ്വാൾഡ് ഗ്രേഷ്യസ് വ്യക്തമാക്കി.
കേസിൽ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, സാജു വര്‍ഗീസ് എന്നിവരേയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.