ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ ഉൾപ്പെടെ 44 പേരാണ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
4 മലയാളികളാണ് പുരസ്കാരത്തിന് അർഹരായത്. പി പരമേശ്വരന് പത്മവിഭൂഷണും, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണും, ലക്ഷികുട്ടിയമ്മയ്ക്കും ഡോ. എം ആർ രാജഗോപാലിന് പത്മശ്രീയും ലഭിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, വിവിധ കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.