ശബരിമല ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിന് ഇന്ന് കൊടിയേറും .രാവിലെ 10. 30-നും 11 .30-നും മധ്യേയാണ് കൊടിയേറ്റ് ചടങ്ങ് .തന്ത്രി കണ്ഠര് മഹേഷ് മോഹനര് ,മേൽശാന്തി എ .വി .ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും . ഉൽസവത്തിനായി ഇന്നലെ വൈകിട്ട് 5-ന് നട തുറന്നു
22 മുതൽ .29 വരെ ദിവസവും ഉത്സവബലി ഉണ്ടാകും .അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി എഴുന്നെള്ളത്തും നടക്കും വിളക്കിനെഴുന്നെള്ളത്ത് ചടങ്ങുകൾ 25 മുതൽ അഞ്ച് ദിവസം നടക്കും .29 -ന് രാത്രിയാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നെള്ളിപ്പ് നടക്കുക .30-ന് രാവിലെ 11.30 ന് പമ്പയിൽ ആറാട്ട് .അന്ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും .