കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് തീരുമാനമായില്ല. കൊച്ചിയിൽ ഫുട്ബോളിന് പുറമെ ക്രിക്കറ്റും നടത്താമെന്ന് ജിസിഡിഎ.
വിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂ. കെസിഎ, ബ്ലാസ്റ്റേഴ്സ്, ജിസിഡിഎ ചർച്ചയിലാണ് തീരുമാനം.
രണ്ടോ മൂന്നോ ദിവസത്തിനകം വിദഗ്ധ സമിതിയുമായി ചർച്ച നടത്തി വേദിയുടെ കാര്യത്തിൽ തീരുമാനത്തിലെത്തും. ക്രിക്കറ്റിന് വേണ്ടി സ്റ്റേഡിയം ഒരുക്കിയാലും 22 ദിവസം കൊണ്ട് അത് ഫുട്ബോളിന് വേണ്ടി സജ്ജമാക്കാനാകും.
ക്രിക്കറ്റിന് തിരുവനന്തപുരവും ഫുട്ബോളിന് കോച്ചിയും എന്ന നിലപാടിനോട് യോജിപ്പില്ലെന്നും 2014ൽ കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബോളും ഒരുമിച്ച് നടത്തിയതാണെന്നും ജിസിഡിഎ ഭാരവാഹികൾ പറഞ്ഞു.