ന്യൂഡൽഹി: ഫേസ് ബുക്കിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഫേസ് ബുക്ക് വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി .
അമേരിക്കൻ തെരഞ്ഞെടുപ്പിൽ പൗരന്മാരുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് വിവരങ്ങൾ ചോർത്തിയത്. ഈ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്.