ന്യൂഡൽഹി: ബിജെപി നേതാവ് അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുടെ 101-ാം പുസ്തകമായ ‘ജനാധിപത്യത്തിലെ ഇരുണ്ട നാളുകള്‍’ (Dark Days of Democracy) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. മാര്‍ത്തോമ്മാ സഭയുടെ ഡല്‍ഹി ബിഷപ്പ് റൈറ്റ് റവറന്റ് ഗ്രിഗോറിയസ് സ്റ്റെഫാനോസ് എപ്പിസ്കോപ്പയ്ക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്കി കൊണ്ടാണ് പ്രധാനമന്ത്രി പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.
മുനുഷ്യന്റെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ചരിത്രം പുതുതലമുറക്ക് മനസ്സിലാക്കാന്‍ ശ്രീധരന് പിള്ളയുടെ രചന സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, കേരളാ കോൺഗ്രസ് നേതാവ് പിസി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.