ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. കുപ്പുവാരയിലെ ഹൽമന്ദ് പോരയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സൈനികരും വീരമൃത്യു വരിച്ചു.
ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഇനിയും ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടരുകയാണ്. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
അതേസമയം അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം നടത്തി. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.