തിരുവനന്തപുരം: പിണറായി സർക്കാർ നുണയുടെ കൂമ്പാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗീബൽസിനേക്കാൾ വലിയ നുണയന്മാരാണ് സർക്കാരിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ പരാമർശം. നിയമസഭയിൽ നടന്ന തന്റെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടുള്ളതാണ് പ്രതിപക്ഷനേതാവിന്റെ പോസ്റ്റ്.
സംസ്ഥാനസർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഗീബൽസ് നിസാരനാണ്. വലിയ പെരും നുണകൾ പറയാൻ ഈ സർക്കാരിന് മാത്രമേ കഴിയൂവെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ മദ്യനയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചെന്നിത്തലയുടെ പോസ്റ്റ്:-
നുണയുടെ ഒരു കൂടാരമാണ് പിണറായി സർക്കാർ
Posted by Ramesh Chennithala on Wednesday, March 21, 2018