കൊച്ചി : എറണാകുളത്തെ ലസ്സി കടകളുടെ ഗോഡൗണിൽ റെയ്ഡ്.വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച ലസ്സികൾ ഇവിടെ നിന്നും കണ്ടെത്തി.
നഗരത്തിലെ വിവിധ കടകളിൽ ലസ്സി വിൽക്കുന്ന ഗോഡൗണിലായിരുന്നു റെയ്ഡ്.
കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവുമെല്ലാം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെയും ഹെല്‍ത്ത് ഡിപ്പാർട്ട്മെന്റിന്റേയും വിവരമറിയിച്ചു.
രജിസ്റ്റർ ചെയ്യാത്ത നിരവധി ലസ്സി കടകളാണ് നഗരത്തിൽ പ്രവർത്തിച്ചിരുന്നത്.പഴകിയ തൈരുപയോഗിച്ചുള്ള ലസ്സിയാണ് ഇവിടങ്ങളിൽ വിറ്റഴിച്ചിരുന്നത്.
വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകള്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു റെയ്ഡ്.