കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം. രണ്ടു ബൈക്കുകളില്‍ എത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെ 1.45ഓടെയായിരുന്നു ആക്രമണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയുള്ള വയല്‍ക്കിളികളുടെ സമരം ശക്തമാകുന്നതിന് വേണ്ടി മാര്‍ച്ച് 25ന് വ്യാപകമായ പ്രക്ഷോഭം നടത്താന്‍ പദ്ധതി ഇടുന്നതിനിടയിലാണ് പുതിയ സംഭവം.