തിരുവനന്തപുരം: പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് നേരിട്ട് നിയമനം നല്‍കാനൊരുങ്ങി പിഎസ്സിയുടെ പുതിയ ചുവടുവയ്പ്. പണിയാന്‍, അടിയാന്, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് പിഎസ്സി നേരിട്ട് നിയമനം നല്‍കുന്നത്.
പോലീസിന്റെയും എക്സൈസിന്റെയും റഗുലര്‍ ബറ്റാലിയനുകളിലായി 100 പേര്‍ക്ക് നിയമനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് നേരിട്ട് സ്ഥിര നിയമനം ലഭിക്കുന്ന ആദ്യ സംരഭമാണിത്. പ്രത്യേക ഉത്തരവിലൂടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് ഇതിന്റെ നിയമന നടപടികള്‍ പൂര്‍ത്തീകരിച്ചത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ മലപ്പുറത്ത് 11, പാലക്കാട് 20, വയനാട് 69ഉം പേര്‍ക്ക് നിയമനം ലഭിക്കും.
വിവിധ പരീക്ഷകളിലേക്ക് അപേക്ഷിക്കുന്നവര്‍ പരീക്ഷ ഹാളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സ്ഥിരീകരണ രേഖ ഓണ്‍ലൈനായി ആവശ്യപ്പെടാനും പി എസ് സി തീരുമാനിച്ചു. നിശ്ചിത ദിവസം പരീക്ഷക്കെത്തുമെന്ന് സഥിരീകരണം നല്‍കുന്നവര്‍ക്ക് മാത്രമേ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു.