ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷ സംബന്ധിച്ച് പവര്‍ പോയിന്റ് പ്രസന്റേഷന് അവതരിപ്പിക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതി അനുമതി നല്കി. പവര്‍ പോയിന്റ് പ്രസന്റേഷന് അവതരിപ്പിക്കാന്‍ യുഐഡിഎ സിഇഒക്ക് അനുവാദം നല്‍കണമെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ ആധാറിന്റെ സാങ്കേതികതയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വാദം തുടരുകയാണ്. പവര്‍ പോയിന്റ് പ്രസന്റേഷന് ഇന്ന് തന്നെ അവതരിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.