ഇസ്ലാമാബാദ് : പാക് സൈന്യം നിലനിൽക്കുന്നിടത്തോളം ഇന്ത്യക്കും,പാകിസ്ഥാനുമിടയിൽ സൗഹൃദം വളരില്ലെന്ന് വാഷിങ്ടൺ സ്വദേശിയായ പാക് സാമൂഹ്യ പ്രവർത്തകൻ നദീം നസ്രത്ത്.
ഇന്ത്യയുമായുള്ള വിദ്വേഷം കൊണ്ട് മാത്രമാണ് പാകിസ്ഥാൻ സേന ഇപ്പോൾ നിലനിൽക്കുന്നത്.സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലുകളാണ് ഇന്ത്യക്കും,പാകിസ്ഥാനുമിടയിൽ ശത്രുത വളർത്തുന്നത്.പാക് സേന മാത്രമല്ല ഇന്റലിജൻസ് ഏജൻസിയും ഭീകരവാദത്തിന് ഏറെ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി പാക് സൈന്യം ശ്രമിക്കുന്നത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനാണ്.ഇതിനായി ഭീകരരുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
പാക്ക് സൈന്യവും ഇന്റലിജൻസ് ഏജൻസിയും രാജ്യത്ത് മത്രഭ്രാന്തിനും തീവ്രവാദത്തിനും ഏറെ പിന്തുണ നൽകുന്നു.
ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകന്നത് മുന്നിൽ കണ്ട് രാജ്യത്ത് ഭീകരാക്രമണങ്ങളും നടത്തുന്നുണ്ട്.
ലോകത്ത് ഭീകരാക്രമണം നടത്താനുള്ള പദ്ധതികളുടെ ആലയമായി പാക്കിസ്ഥാൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.