വാഷിംഗ്ടൺ : എന്തിനും വ്യാജനിറക്കുന്ന ചൈനക്കുമേൽ ഉപരോധം ഏർപ്പെടുത്താനൊരുങ്ങി യുഎസ്.ബൗദ്ധിക സ്വത്തവകാശ മോഷണവുമായി ബന്ധപ്പെട്ടാണ് ഉപരോധം ഏർപ്പെടുത്തുക.
യുഎസ് ഉൽപന്നങ്ങളുടെ ‘ചൈനീസ് പതിപ്പുകൾ’ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യുഎസിന്റെ പ്രതിരോധ നടപടികൾ.
നീണ്ട കാലത്തെ ചർച്ചകളിലൂടെ ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ചൈനക്കെതിരെ നടപടി സ്വീകരിക്കുന്നത്.
ഇറക്കുമതി തീരുവയിൽ വൻ വർധന ഉൾപ്പെടെയുള്ള നടപടികളാണ് യുഎസ് ആസൂത്രണം ചെയ്യുന്നത്.
30 ബില്യൻ ഡോളറിനും 60 ബില്യൻ ഡോളറിനുമിടയിലുള്ള തീരുവയാകും ചുമത്തുക. മാത്രമല്ല നിക്ഷേപം നിയന്ത്രിക്കുന്നതിനുള്ള മറ്റു നടപടികളും ആലോചിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയിൽ പരാതി നൽകാനും യുഎസ് നീക്കം നടത്തുന്നുണ്ട്