തിരുവനന്തപുരം: ഖജനാവ് കാലിയാണെന്നും എല്ലാവരും മുണ്ടു മടക്കി കുത്തി ജീവിക്കണമെന്നുമെല്ലാം ഉപദേശം നല്കിയ ധനമന്ത്രി സ്വന്തം കാര്യം വരുമ്പോള്‍ പറഞ്ഞതെല്ലാം മറക്കുന്നു. ഒറ്റയാനായ ധനമന്ത്രിയെ ഔദ്യോഗിക വസതിയായ മന്മോഹന് ബംഗ്ലാവില്‍ പരിപാലിയ്ക്കുന്നത് 11 പേരാണ്.
ഇതില്‍ തൂപ്പുകാരുടെ എണ്ണമാണ് എറെ ശ്രദ്ധേയം. 7 പേര് മന്മോഹന് ബംഗ്ലാവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റുള്ള പരിചാരകരെ പാചകം, ലാസ്ക്കര്‍, ഗാര്‍ഡനര്‍ എന്നീ തസ്തികകളിലാണ് നിയമിച്ചിരിക്കുന്നത്.
ആകെയുള്ള 11 പരിചാരകരില്‍ 4 പേര് ടൂറിസം വകുപ്പ് ജീവനക്കാരാണ്. മറ്റുള്ള 7 പേര് തോമസ് ഐസക് മന്ത്രി ആയതിന് ശേഷം താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമി്ക്കപ്പെട്ടവരാണ്. ഇവര്‍ എല്ലാവരും തുടര്‍ച്ചയായ 180 ദിവസ്സം ഇതിനകം ജോലിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതായത് 7 പേരും സ്ഥിരനിയമനത്തിന് അര്‍ഹരായി കഴിഞ്ഞു എന്ന് ചുരുക്കം.