കൊച്ചി: ഭാരതത്തെ വേശ്യയോടുപമിച്ചും ഹിന്ദു ദേവി ദേവന്മാരെ അവഹേളിച്ചും തൃക്കാക്കര ഗവണ്മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മാഗസിന്. നഗ്നതയ്ക്ക് ഭ്രഷ്ട് കല്പിച്ചവരെന്ന് പേരിട്ടിട്ടുള്ള മാഗസിനില്‍ ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന അപനിര്മിതികളുമുണ്ട്. സിപിഎം അനുഭാവിയായ സ്റ്റാഫ് എഡിറ്ററുടെ നേതൃത്വത്തിലാണ് മാഗസിന് തയ്യാറാക്കിയിട്ടുള്ളത്.
https://www.youtube.com/watch?v=mwdabsDYpm0&t=12s
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനമില്ലാത്ത തൃക്കാക്കര ഗവണ്മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാഫ് എഡിറ്റര്‍ എം.സജീഷിന്റെ നേതൃത്വത്തിലുള്ള നോമിനേറ്റഡ് യൂണിയനാണ് മാഗസിന് പുറത്തിറക്കിയത്. വിവിധ മതവിഭാഗത്തില്‍ പെട്ടവരും, രാഷ്ട്രീയ പശ്ചാത്തലം ഉള്ളവരും പഠിക്കുന്ന സ്ഥാപനത്തില്‍ സിപിഎം അനുഭാവിയായ സ്റ്റാഫ് എഡിറ്ററടങ്ങുന്ന സമിതി തയ്യാറാക്കിയ മാഗസിന് സംഘര്‍ഷം ലക്ഷ്യമിട്ടുള്ളതെന്ന് വ്യക്തം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെക്കുറിച്ചുള്ള വിശകലനത്തില്‍ ഭാരതത്തെ വില കൂടിയ വേശ്യ എന്നാണ് പത്രാധിപ സമിതി അംഗം കൂടിയായ മുഹമ്മദ് ഷഫീഖ് വിശേഷിപ്പിക്കുന്നത്.
നാപ്കിന് പാഡില്‍ ദേവിയുടെ ചിത്രം വരച്ച് ചേര്‍ത്ത ശേഷം മാസത്തില്‍ ഒരാഴ്ച ദേവിയെ ക്ഷേത്രത്തിന് പുറത്തിറക്കി നിര്‍ത്തണമെന്ന് മാഗസിന് അവഹേളിക്കുന്നു. ആള്‍ദൈവമെന്ന കവിതയില്‍ മൊബൈല്‍ ഫോണിനെ അവതരിപ്പിക്കാന്‍ മഹാവിഷ്ണുവിനെയാണ് വികലമാക്കി ചിത്രീകരിച്ചിട്ടുള്ളത്.
അതേസമയം സ്ത്രീകള്ക്കെതിരെയുമുണ്ട് സിപിഎം സഹയാത്രികനായ സ്റ്റാഫ് എഡിറ്ററുടെ കടുംകൈ. സ്ത്രീ വെറും ഭോഗവസ്തുവാണെന്ന് ആവര്‍ത്തിച്ച് അവതരിപ്പിക്കാനായി അവളുടെ നഗ്നത മാഗസിനില്‍ ഉടനീളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല തന്റെ വികല സൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഏവരും അംഗീകരിക്കണമെന്ന ആവശ്യവും സ്റ്റാഫ് എഡിറ്റര്‍ എം.സജീഷ് മുന്നോട്ട് വയ്ക്കുന്നു.
ഇതിനിടെ മാഗസിനെതിരെ മുന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇതിനോടകം പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു.