ന്യൂഡൽഹി : 1971 ൽ ബംഗ്ലാദേശിൽ നടത്തിയ വംശഹത്യയുടെ പേരിൽ പാക് സർക്കാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ പാക് ഹൈക്കമ്മീഷൻ ഓഫീസിനു മുന്നിൽ ബംഗ്ലാദേശികളുടെ പ്രതിഷേധം.
ലണ്ടനിൽ ജീവിക്കുന്ന ബംഗ്ലാദേശികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ആയിരക്കണക്കിനു ബംഗ്ലാദേശികളെയാണ് 1971 ലെ ലിബറേഷൻ യുദ്ധത്തിന്റെ വേളയിൽ പാക് സൈന്യം കൊന്നൊടുക്കിയത്.നിരവധി സ്ത്രീകൾ ക്രൂരമായ പീഢനത്തിനിരയായി.
പാകിസ്ഥാൻ സേന നടത്തിയ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷികൾ ഇന്നും ബംഗ്ലാദേശിലുണ്ടെന്നും,അവരോട് പാക് സർക്കാർ കുറ്റസമ്മതം നടത്തുകയും,മാപ്പ് പറയുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.