പാരീസ് : സൂപ്പർ മാർക്കറ്റിലെത്തിയവരെ ഐ എസ് ഭീകരൻ തടവിലാക്കി. ബന്ദികളിൽ രണ്ട് പേരെ വെടിവച്ചു കൊലപ്പെടുത്തി.
എട്ടു പേരെയാണ് തോക്കുധാരിയായ ഐ എസ് ഭീകരൻ തടവിലാക്കിയത്.
രാവിലെ പതിനൊന്നോടെ തെക്കൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ സൂപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു.എതിർക്കാൻ ശ്രമിച്ചവരെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിന് അരമണിക്കൂർ മുൻപു സമീപ നഗരത്തിൽ നാലു പൊലീസുകാർക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ഇതിൽ ഒരു പൊലീസുകാരനു വെടിയേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് നഗരത്തിലുടനീളം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, മേഖലയിൽ സുരക്ഷാസേനയെ വിന്യസിച്ചതായും ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു