തിരുവനന്തപുരം : ടി പി വധക്കേസ് പ്രതി കുഞ്ഞനന്തനെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നു.
ഇതുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പില്‍നിന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുന്നതിനായി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയില്‍നിന്ന് സാമൂഹിക നീതി വകുപ്പ് വീണ്ടും മൊഴിയെടുത്തു.
ഇന്നു വൈകിട്ട് നാലേമുക്കാലോടെയാണ് കോഴിക്കോടുനിന്നുള്ള സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥ രമയുടെ മൊഴിയെടുക്കാനെത്തിയത്.
തനിക്ക് ഭീഷണി നിലനില്‍ക്കുന്നതായി രമ മൊഴി നൽകിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകളും രമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.