ന്യൂഡൽഹി : രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ ബിജെപിയുടെ സരോജ് പാണ്ഡെയ്ക്കും കേരളത്തിൽ എം.പി.വീരേന്ദ്രകുമാറിനും ജയം.
കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്.
ബാക്കിയുള്ള 25 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നാലുമണിയോടെ അവസാനിച്ചത്.
നിലവിൽ ബിജെപിക്ക് 58 സീറ്റാണുള്ളത്.രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കൂടി വരുന്നതോടെ ഇത് വർദ്ധിക്കും.