ന്യൂഡല്‍ഹി: തേനിയിലെ കണിക പരീക്ഷണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നല്‍കിയത്. അനുമതി നല്കാന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നല്‍കിയത്.
2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണ കേന്ദ്രത്തിന് ആദ്യം അനുമതി നല്‍കിയത്. എന്നാല്‍ എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് 2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയായിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ തേനിയിലെ പൊട്ടിപ്പുറം വനമേഖലയിലാണ് പദ്ധതി പ്രദേശം. ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശന്‍കോട് എന്ന മലക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ സ്ഥാപിക്കാനാണ് പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ച് കണികാ ഗവേഷണം ചെയ്യുന്നത്. 66 ഏക്കര്‍ ഭൂമിയും തമിഴ്നാട് സര്‍ക്കാര്‍ ഇതിനായി വിട്ടു നല്‍കിയിരുന്നു. 1500 കോടി രൂപയാണ് പദ്ധതിചെലവു കണക്കാക്കുന്നത്.